പത്തനംതിട്ട: മത ദർശനമല്ല മത തീവ്ര വാദമാണ് ലോക സമാധാനം നശിപ്പിക്കുന്നതെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചു. സമുദായ തീവ്രവാദവും രാജ്യത്തിനു ഭീഷണി ആണ്. വിശ്വശാന്തിയുടെ സന്ദേശം പകരുന്ന ഭാരതീയ ഇതിഹാസങ്ങളും ബൈബിളും ഖുറാനും പഠന വിധേയമാക്കാൻ എല്ലാവരും ശ്രമിക്കണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെടാതിരിക്കുന്നത് അസമാധാനത്തിന് കാരണമാകുന്നു. ഭൗതിക സ്വയം പര്യാപ്തത നേടിയെടുക്കണം. വൈ എം സി എ സമാധാന വാരാചരണം ഇലവുംതിട്ട സരസ കവി മൂലൂർ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ ജോഷ്വാ മാർ ഇഗ്നത്തിയോസ് അനുഗ്രഹ സന്ദേശം നൽകി. ഡിസ്ട്രിക് ഗവ പ്ലീഡ്ർ അഡ്വ. വി വേണു, റോയ്സ് മല്ലശ്ശേരി, കെ സി രാജഗോപാൽ, ഷെന്നി പോൾ, ഓ വി ജോസഫ്, ജോ ഇലഞ്ഞിമൂട്ടിൽ, ജോജി പി തോമസ്, അഡ്വ. ബാബുജി കോശി, റവ എബ്രഹാം കുര്യൻ, ബിജുമോൻ കെ സാമുവേൽ, ടീ എസ് തോമസ്, എബ്രഹാം വറുഗീസ്
എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























