സോളാര്‍ പീഡന പരാതിയില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് പ്രതികരണവുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സോളാര്‍ പീഡന പരാതിയില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് പ്രതികരണവുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ജീവിതത്തില്‍ പരാതിക്കാരിയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ
സോളാര്‍ പീഡന പരാതി സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് എന്റെ പല മാധ്യമ സുഹൃത്തുക്കളും ചാനലുകാരും വിളിച്ചു. പക്ഷേ എനിക്ക് പ്രതികരിക്കാന്‍ പറ്റിയില്ല എന്നോട് ക്ഷമിക്കുക… എനിക്ക് പുതുതായി ഒന്നും പറയാനില്ല അന്ന് ഈ പരാതി വന്ന ഉടനെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?അതേ വാചകം തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്.

“എന്‍റെ രണ്ടു മക്കളാണേ … സത്യം ജീവിതത്തില്‍ ഒരിക്കലും പരാതിക്കാരിയെ ഞാന്‍ കണ്ടിട്ട് പോലുമില്ല” ഇതായിരുന്നു അന്നത്തെ എന്റെ പ്രതികരണം പിന്നീട് ഇതുവരെ ആ വിഷയത്തെക്കുറിച്ച്‌ ഞാന്‍ എവിടെയും പറയാന്‍ മെനക്കെട്ടിട്ടില്ല.

ഇപ്പോള്‍ സത്യം വിജയിച്ചു ആശ്വാസമായി. ഇന്ന് വാര്‍ത്ത ചാനലുകളില്‍ ബ്രൈക്കിംഗ് ആയി വാര്‍ത്ത വന്ന ഉടനെ ഞാന്‍ വിളിക്കാന്‍ ശ്രമിച്ചത് എന്റെ മകളെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്ബ് അവള്‍ മൂന്നാം ക്ലാസ് പഠിക്കുമ്പോഴാണ് ഈ സംഭവം. അന്ന് ഞാനും കുടുംബവും തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്റെ മകള്‍ സ്കൂളില്‍ നിന്ന് വന്ന് പറയുന്നത് ക്ലാസില്‍ കുട്ടികള്‍ പപ്പയെ കളിയാക്കുന്ന കാര്യമാണ്.

പിതാവ് എന്ന രീതിയില്‍ ഞാനന്ന് മൂന്നാം ക്ലാസുകാരിയായ മകളുടെ മുമ്പില്‍ തകര്‍ന്നുപോയി അവള്‍ ഇനി സ്കൂളില്‍ പോകില്ല എന്ന് ശഠിച്ചു. ഞാനും ഭാര്യയും വലിയ പ്രതിസന്ധിയിലായി മകള്‍ തമന്ന ഒരു കണ്ടീഷന്‍ വെച്ചു മലയാളം വാര്‍ത്തകള്‍ ഇല്ലാത്ത നാട്ടിലേക്ക് പോകാം. അങ്ങനെ ഞാനും വൈഫും ഒക്കെ ആലോചിച്ചിട്ടാണ് ഞങ്ങള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പാലായനം ചെയ്തത്.

ഞാനെന്ന പുത്രനും ഞാനെന്ന പിതാവും ഞാനെന്ന ഭര്‍ത്താവും മാനസികമായി അന്ന് തകര്‍ന്നപ്പോള്‍.കൂടെ കട്ടക്ക് നിന്ന ഉമ്മാക്കും ഭാര്യക്കും മക്കള്‍ക്കും സുഹൃത്തുക്കളേയും ഒരുപാട് സ്മരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...