ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പോലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പോലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി. നോട്ട് പ്രിന്‍റ് ചെയ്തിരുന്ന വാളകത്തെ ലോഡ്ജടക്കം കൊല്ലം, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, ഇടുക്കി, ആയൂർ, കട്ടപ്പന എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. നോട്ടടിച്ച് ഇടപാട് നടത്തിയിരുന്ന മുഖ്യ പ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി ശ്യാം ശശി, ഇടപാടുകാരായ ഇടുക്കി സ്വദേശി ദീപു ബാബു, ചുനക്കര സ്വദേശി രഞ്ജിത്ത്, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ക്ലീറ്റസ്, ചാരുംമൂട് താമരക്കുളം സ്വദേശി ലേഖ എന്നിവരുമായാണ് നൂറനാട് സിഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.

മാവേലിക്കര കോടതിയിൽ റിമാന്‍റിലായിരുന്ന പ്രതികളെ ശനിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊല്ലത്ത് നിന്നും നോട്ടടിക്കുവാനുള്ള പ്രിന്‍ററും, സ്കാനറും വാങ്ങിയ കട, ശ്യാം ശശി ജോലി ചെയ്തിരുന്ന വാളകത്തെ പ്രിന്‍റിംഗ് പ്രസ്സ്, നോട്ടടി നടത്തിയ വാളകത്തെ ഉഷസ് ലോഡ്ജ്, കൊല്ലം നെല്ലിമുക്കിലും കരുന്നാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ഓച്ചിറ എന്നിവിടങ്ങളിലുള്ള വാടക വീടുകൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കി. ദീപു ശശിയ്ക്ക് ഷംനാദ് പണം കൈമാറിയ കടപ്പന ബസ് സ്റ്റാന്‍റിലെത്തിയ പോലീസ് സംഘം ഇയാളുടെ തങ്കമണിയിലുള്ള വീട്ടിലും പരിശോധാന നടത്തി.

ക്ലീറ്റസിന്‍റെ വീട്ടിലും, ചുനക്കര കോമല്ലൂരിലുള്ള രഞ്ജിത്തിന്‍റെ ഹോട്ടലിലും വീട്ടിലും പോലീസിന്‍റെ പരിശോധനയും തെളിവെടുപ്പും നടന്നു. ചെറിയ തുകയ്ക്ക് സാധനം വാങ്ങി 500 ന്‍റെ നോട്ടുകൾ മാറിയെടുത്തിരുന്ന ലേഖയുടെ വീട്ടിൽ അന്വേഷണത്തിന്‍റെ ആദ്യ ദിവസം റെയ്ഡ് നടത്തുകയും കളളനോട്ടുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദീപു ബാബുവിന്‍റെ വീട്ടിൽ നിന്നും രഞ്ജിത്തിന്‍റെ ഹോട്ടലിൽ നിന്നും രണ്ട് കള്ളനോട്ടുകൾ വീതം പോലീസ് കണ്ടെടുത്തിട്ടുണ്ട്. നോട്ടടിച്ചിരുന്ന എറണാകുളത്തെ ലോഡ്ജിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്നും സി. ഐ ശ്രീജിത്ത് പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...