പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം അഭ്യര്‍ഥിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത് നല്‍കുന്ന തിരുവല്ല സ്വദേശി സോമന്‍ കാലില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍. പോലീസിനായി മൃതദേഹം എടുക്കുന്നതിനിടെയാണ് സോമന് കാലില്‍ മുറിവേല്‍ക്കുകയും അണുബാധയുണ്ടാവുകയും ചെയ്തത്. ഇലന്തൂര്‍ നരബലി കേസില്‍ അടക്കം പോലീസ് അന്വേഷണത്തിന് സോമന്‍റെ സഹായം നിര്‍ണ്ണായകമായിരുന്നു. ജില്ലയില്‍ കണ്ടെത്തിയ അഴുകിയതും പുഴുവരിച്ചതുമായ ആറായിരത്തില്‍ അധികം മൃതദേഹങ്ങളാണ് സോമന്‍ പോലീസിനായി എടുത്ത് നല്‍കിയത്.

ജൂണ്‍ 2 ന് പത്തനംതിട്ട ചന്ദനപ്പള്ളയില്‍ മുള്ളുകള്‍ക്കിടയില്‍ കണ്ടെത്തിയ 22 ദിവസം പഴക്കമുള്ള മൃതദേഹം എടുക്കുന്നതിനിടെ സോമന്‍റെ കാലില്‍ മുറിവേല്‍ക്കുകയും തുടര്‍ന്ന് അണുബാധയുണ്ടാവുകയുമായിരുന്നു. ഇദ്ദേഹം ധരിച്ചിരുന്ന പി.പി.ഇ കിറ്റ്‌ കീറി കാലിന്‍റെ തുട ഭാഗത്ത് തറച്ച മുള്ളില്‍ നിന്നുണ്ടായ മുറിവിലാണ് അണുബാധയുണ്ടായത്. ഇതേ ദിവസം തന്നെ ഇദ്ദേഹത്തിന് പനി ആരംഭിക്കുകയും ചെയ്തു. ഉടന്‍ തന്നെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മൃതദേഹത്തില്‍ നിന്നുണ്ടായ അണുബാധയാണ് കാരണമെന്ന് തിരിച്ചറിയാന്‍ ഒരു മാസമെടുത്തു. ഇതിനിടെ നാല് തവണ കാലില്‍ ശസ്ത്രക്രിയ നടത്തി.  മൂന്ന് ദിവസം തീവ്ര പരിചരണ വിഭാഗത്തിലും കഴിഞ്ഞു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സോമന്‍ ചികിത്സയിലുള്ളത്.

സോമന്‍റെ ദുരവസ്ഥ അറിഞ്ഞ് പോലീസ് ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി സഹായിച്ചു. മറ്റുപലരും നല്‍കിയ സഹായത്താലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സുമനസുകളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ചികിത്സ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ അഴുകിയ മൃതദേഹങ്ങള്‍ എടുത്ത് നല്‍കുവാന്‍ സോമന്‍ പോലീസിനെ സഹായിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...