കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങളിൽ അമർഷവുമായി ഒരു വിഭാഗം നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങളിൽ അമർഷവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. പ്രതിഷേധം അഞ്ച് വർഷം പൂർത്തിയാക്കിയ ഭാരവാഹികളെ പരിഗണിക്കേണ്ടന്ന തീരുമാനത്തിനെതിരെ. ഇത് എതിർക്കുന്നവരെ പുറത്താക്കാനാണ് മാനദണ്ഡമെന്ന് പരാതി. ഇത് കൂടാതെ ജനപ്രതിനിധികളെ പദവികളിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനത്തിലും അതൃപ്‌തി. കെ.പി.സി.സി പ്രസിഡന്റിനും വർക്കിംഗ് പ്രസിഡന്റുമാർക്കും മാനദന്ധം ബാധകമല്ലേ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും അഴിച്ചുപണിക്ക് ഇന്നലെ ധാരണയായിരുന്നു. മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ധാരണയായത്. പുനഃസംഘടനയിൽ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെ.പി.സി.സി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും.

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ര്‍ നടത്തിയ ച‍ര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്. ഡി.സി.സി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങൾ കാരണം വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.

ഇതിനിടെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഒറ്റക്കെട്ടായി ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രവർത്തന ശൈലി സ്വീകരിക്കണം. ശത്രുക്കൾ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...