“ശശി തരൂര്‍ ഒരു കഴുതയാണ് ​; അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമെന്ന്​ പ്രതീക്ഷിക്കുന്നു : തെലങ്കാന പി.സി.സി പ്രസിഡന്‍റ്​

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​ : കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരിനെതിരെ പരിഹാസ വിമര്‍ശനവുമായി തെലങ്കാന പി.സി.സി പ്രസിഡന്‍റ്​ എ.രേവന്ത്​ റെഡ്ഡി. ഹൈദരാബാദ്​ സന്ദര്‍ശനത്തിന്റെ ഭാഗമായി തെലങ്കാന ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ പ്രശംസിച്ചതിനായിരുന്നു വിമര്‍ശനം. തരൂരിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച്‌​ റെഡ്ഡിക്ക്​ അറിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിമര്‍ശനം. തരൂരിനെ ഒരു കഴുതയെന്ന് ​ വിശേഷിപ്പിച്ച റെഡ്ഡി, അദ്ദേഹത്തെ കോണ്‍ഗ്രസില്‍നിന്ന്​ പുറത്താക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും വിമര്‍ശിച്ചു.

“തരൂരും രാമ റാവുവും ഒരേപോലെയാണ്​. “അവരുടെ ഇംഗ്ലീഷിലെ പ്രാവീണ്യം അര്‍ഥമാക്കുന്നത്​ അവര്‍ അറിവുള്ളവരാണെന്നല്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. “ശശി തരൂര്‍ ഒരു കഴുതയാണ്​. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. തരൂര്‍ പാര്‍ട്ടിക്ക്​ ഒരു ബാധ്യതയാണെന്ന്​ വീണ്ടും തെളിയിക്കുന്നു -” റെഡ്ഡി കൂട്ടിച്ചേര്‍ത്തു .

‘ഐ.ടി മന്ത്രിയെ പ്രശംസിക്കുന്നവര്‍ സംസ്​ഥാനത്ത്​ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയണം. ആ കഴുതയെ കൂടി ട്വീറ്റില്‍ ടാഗ്​ ചെയ്യണം. രണ്ടുപേര്‍ ഇംഗ്ലീഷ്​ സംസാരിക്കുന്നതുകൊണ്ടുമാത്രം ഇവിടെ ഒരു മാറ്റവും നടക്കില്ല’ -സൈദാബാദ്​ ബലാത്സംഗവുമായി ബന്ധപ്പെട്ട രാമറാവുവിന്‍റെ ട്വീറ്റിന്​ റെഡ്ഡി തിരിച്ചടിച്ചു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...