വിഎസ് അപ്ഡേറ്റഡാണ്, വിഎസിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും മകൻ അരുൺ കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഎസിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ അരുൺ കുമാർ. രാവിലെ കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണെന്നും മകൻ പറഞ്ഞു. വിഎസ് അച്യുതാനന്ദൻ്റെ നൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു മകൻ. സ്ട്രോക്ക് കഴിഞ്ഞതിന് ശേഷം ആരോ​ഗ്യം മോശമായിരുന്നു. വലതുകാലിൻ്റെ സ്വാധീനം ശരിയായില്ല. നടക്കുന്നത് പ്രശ്നമാണ്. നടക്കുന്നതിന് വീൽച്ചെയറാണ് ഉപയോ​ഗിക്കുന്നത്. രാവിലേയും വൈകീട്ടും വാർത്ത വായിച്ചു കൊടുക്കും. കുട്ടികളുടെ പാട്ടുപരിപാടി കേൾക്കുന്നത് പണ്ടേ പതിവാണെന്നും മകൻ പറയുന്നു. വിഎസ് അപ്ഡേറ്റഡാണ്. ഇന്നത്തെ പത്രം കൂടെ വായിച്ചു കൊടുത്തിരുന്നു. കാര്യങ്ങളൊക്കെ അറിയാം. വാർത്തകളെല്ലാം അറിയുന്നുണ്ട്. ഇൻഫെക്ഷൻ വരാതെ നോക്കണമല്ലോ. അതുകൊണ്ട് തന്നെ സന്ദർശനമൊക്കെ നിയന്ത്രിക്കുന്നുണ്ട്. ആരോ​ഗ്യകാര്യങ്ങളൊക്കെ നേരത്തെ ശ്രദ്ധിക്കുന്നയാളാണ്. രണ്ടു മൂന്നുവർഷമായി വിഎസ് കാര്യങ്ങളൊക്കെ അറിയുന്നുണ്ട്. അച്ഛൻ്റെ ആരോ​ഗ്യമാണ് പ്രധാനമെന്നും അരുൺകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...