നടുറോഡിൽ അമ്മയെയും അച്ഛനെയും ഓടിച്ചിട്ട് വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തിരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.

അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇഞ്ചക്കുണ്ടുകാർ. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. വെട്ടുകത്തിയുമായി എത്തിയ മകൻ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട് അനീഷ് വെട്ടി. മുഖത്ത് പലതവണ വെട്ടി മുഖം വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.

മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. പള്ളിയിൽ പോയി വരുന്നവരാണ് നടുറോഡിൽ മൃതദേഹം കണ്ടത്. എന്നാൽ കൊലപാതക വിവരം നേരത്തെ തന്നെ അനീഷ് പോലീസിൽ വിളിച്ച് അറിയിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അനീഷ് അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെയായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്. ഇവർ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം. അനീഷിന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...