അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് മകൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ. ദില്ലിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി വൈകിയുണ്ടായ അക്രമത്തിൽ പ്രായപൂർത്തിയാകാത്ത മകനെ പോലീസ് ഞായറാഴ്ച വടക്കൻ ദില്ലിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കൺട്രോൾ റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വിളി എത്തിയത്. സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടക്കത്തിൽ മഹാറിഷി വാൽമീകി ആശുപത്രിയിലും പിന്നീട് ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. യുവാവിനെ ആക്രമിച്ച ആൺകുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്. ഇവരുടെ ലിംവിംഗ് ടുഗൈദർ ബന്ധത്തോട് മകൻ എതിർപ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടിൽ അമ്മയും മകനും തമ്മിൽ കലഹം പതിവായിരുന്നതായാണ് ദൃക്സാക്ഷികൾ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആൺകുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...