നെയ്യാറ്റിൻകരയിൽ മാതാപിതാക്കളുടെ കല്ലറ പൊളിച്ച് മാറ്റി പ്രതിഷേധിക്കാൻ മകൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊളളലേറ്റ് മരണപ്പെട്ട രാജൻ – അമ്പിളി ദമ്പതികളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കുടുംബത്തിന്റേതല്ലെന്ന് കാട്ടി വീണ്ടും കോടതി ഉത്തരവ്. 2020ൽ ഇക്കാരണം പറഞ്ഞ് കോടതി ഉത്തരവ് നടപ്പിലാക്കാനെത്തുമ്പോഴാണ് പെട്രോളെഴിച്ച് അത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ദമ്പതികൾ മരണപ്പെടുന്നത്. 2020 ഡിസംബറിലാണ് അതിയന്നൂർ ഭാസ്കർനഗർ സ്വദേശികളായ രാജൻ അമ്പിളി ദമ്പതികളുടെ വീടിന്റെ ഉടമസ്ഥാവകാശം വീണ്ടും ചർച്ചയാവുന്നത്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കെതിരെ കോടതി വിധി വരുകയും തുടർന്ന് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇരുവരും പൊള്ളലേറ്റ് മരിക്കുന്നത്.

ഇതിന് ശേഷം ഇരുവരെയും അവിടെ തന്നെ കല്ലറകെട്ടി അടക്കി. തുടർന്ന് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീടിന്റെ പണി പുർത്തീകരിച്ച് നൽകി. എന്നാൽ വീണ്ടും ഭൂമിയുടെ ഉടമസ്ഥാവകശത്തിൽ കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതിഷേധവുമായി എത്തുകയാണ് രാജന്റെ രണ്ടാമത്തെ മകൻ രജ്ഞിത്. തങ്ങൾ ഉടമസ്ഥരല്ലാത്ത പുരയിടത്തിൽ നിന്ന് കല്ലറകൾ പൊളിച്ച് മാറ്റുമെന്നും രാജന്റെ മകൻ പറഞ്ഞു. അയൽവാസിയായ വസന്തയാണ് രാജനെതിരെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസ് നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...