ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്ക വർദ്ധിച്ചുവരുന്നതായി അനുയായികൾ അറിയിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. സോ​നം വാ​ങ്‌​ചു​ക്ക് ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം 13 ദി​വ​സം പി​ന്നി​ട്ടി​രി​ക്കുകയാണ്. അതേസമയം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം നി​ഷേ​ധി​ച്ച് ത​ന്നെ സ​മ​ര​വേ​ദി​യി​ൽ നി​ന്ന് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്. ത​ൻറെ നി​രാ​ഹാ​ര​ത്തി​ന് സ്ഥി​ര​ത കൈ​വ​ന്നെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം തു​ട​ക്ക​ത്തി​ൽ ബു​ദ്ധി​മു​ട്ട് തോ​ന്നി​യി​രു​ന്നെ​ങ്കി​ലും ശ​രീ​രം ഇ​പ്പോ​ൾ നി​രാ​ഹാ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടെ​ന്നും അ​ൽ​പം ക്ഷീ​ണ​മു​ണ്ടെ​ന്ന​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​വ​ർ​ത്തി​ക്കു​ന്ന പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി.​ജെ.​പി ആ​രം​ഭി​ച്ച സ​മ​രം 21 ദി​വ​സം പി​ന്നി​ട്ടു. ആ​രോ​ഗ്യ​സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​യാ​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും താ​ൻ സ്വ​മേ​ധ​യാ തു​ട​ങ്ങി​യ സ​മ​ര​മാ​ണെ​ന്നും വാ​ങ്‌​ചു​ക്ക് പ്ര​തി​ക​രി​ച്ചു. ജീ​വ​ന് ഭീ​ഷ​ണി​യൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് ത​ൻറെ അ​വ​കാ​ശ നി​ഷേ​ധ​മാ​യി​രി​ക്കും. സ​മാ​ധാ​ന​പ​ര​മാ​യാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ൻറെ അ​വ​സ്ഥ രാ​ജ്യം മാ​ത്ര​മ​ല്ല ലോ​ക​മാ​കെ വീ​ക്ഷി​ക്കു​ക​യാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ത് മാ​നി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യും ല​ഡാ​ക്കി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി​യു​മാ​ണ് ത​ൻറെ സ​മ​ര​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

0
കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ...