സോണിയാ ഗാന്ധി ആശുപത്രിയിൽ ; പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ സോണിയ ഗാന്ധിയുടെ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വർധനവുണ്ടായതായി കണ്ടെത്തിയെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യ സഭാംഗമാണ് 79കാരിയായ സോണിയാ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാ‍‍‍ർലമെന്ററി ചെയ‍ർപേഴ്സൺ സ്ഥാനവും സോണിയ നിർവഹിക്കുന്നുണ്ട്. അഞ്ച് തവണ ലോക് സഭാ എംപിയായ ശേഷമാണ് സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് എത്തിയത്. കഴിഞ്ഞ വ‍‍ർഷങ്ങളായി പൊതു പരിപാടികളിൽ സോണിയാ ഗാനിധിയുടെ പങ്കാളിത്തം കുറവാണ്. സ്ഥിരമായി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതിനേ തുട‍ർന്നാണ് ഇത്. കഴിഞ്ഞ വ‍ർഷം മാത്രം രണ്ട് തവണ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...