Friday, April 19, 2024 2:46 pm

സോണിയ മനോജ് നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സോണിയ മനോജ് തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പു നടന്നത്. സോണിയയ്ക്ക് പത്ത് വോട്ടും എല്‍.ഡി.എഫില്‍ നിന്നു മത്സരിച്ച സന്ധ്യാ അനിലിന് മൂന്നു വോട്ടും ലഭിച്ചു. ബീനാ ജോബി സോണിയ മനോജിന്റെ പേരു നിര്‍ദേശിക്കുകയും ആനിയമ്മ അച്ചന്‍കുഞ്ഞ് പിന്‍താങ്ങുകയും ചെയ്തു. പതിമൂന്ന് അംഗങ്ങള്‍ ഉള്ള നാറാണംമുഴി പഞ്ചായത്തില്‍ പത്ത് പേരുടെ പിന്തുണയോടു കൂടെയാണു സോണിയ തിരഞ്ഞെടുക്കപ്പെട്ടത്.

Lok Sabha Elections 2024 - Kerala

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുന്‍ ധാരണ പ്രകാരം, കഴിഞ്ഞ മാസം മുന്‍ പ്രസിഡന്റ് ബീനാ ജോബി രാജി വെച്ചതിനെ തുടര്‍ന്നാണു നാറാണംമുഴിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സന്ധ്യാ അനിലിന്റെ പേര് സുനില്‍ ചെല്ലപ്പന്‍ നിര്‍ദേശിക്കുകയും റെനി പിന്‍താങ്ങുകയും ചെയ്തു. പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പൂപ്പള്ളിയില്‍ നിന്നുള്ള അംഗമാണ് സോണിയ. പരേതനായ മനോജ് തോണിക്കടവിലാണ് ഭര്‍ത്താവ്. മക്കള്‍ നിയ സൂസ്സന്‍ മനോജ്, നെവിന്‍ മനോജ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്വന്റി-20 പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം

0
കൊച്ചി: എറണാകുളം വാഴക്കുളത്ത് ട്വന്റി-20 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചതായി പരാതി....

അന്വേഷണം, കേന്ദ്ര ഏജന്‍സികള്‍ എന്നൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാൻ നോക്കണ്ട’ ; രാഹുൽ...

0
കോഴിക്കോട് : എപ്പോഴും കോണ്‍ഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുല്‍...

പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍

0
കൊച്ചി: ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കെ.ജി....

‘ജെസ്ന ഗർഭിണിയല്ലെന്ന് പരിശോധനയിൽ വ്യക്തം ; രക്തംപുരണ്ട വസ്ത്രം പോലീസ് കണ്ടെടുത്തിട്ടില്ല’ : സിബിഐ...

0
തിരുവനന്തപുരം : പത്തനംതിട്ടയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന...