Friday, March 29, 2024 5:04 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജൂണില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു .ഫോണ്‍: 7994449314.

Lok Sabha Elections 2024 - Kerala

പ്രവാസി മലയാളികളുടെ ക്ഷേമം ; യോഗം നാളെ (6)
കേരള നിയമസഭാ സെക്രട്ടറിയേറ്റ്- പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ ആറിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ , വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി , ടാലി എന്നീ കോഴ്സുകളിലേക്കും മൊബൈല്‍ ഫോണ്‍ ടെക്നോളജി , ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍നേടുന്നതിനായി 9526229998 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.

പിഎസ്സി സൗജന്യ പരിശീലനം
കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ട പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ നടത്തുന്ന പിഎസ്സി മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ കോച്ചിംഗിന്

അപേക്ഷ ക്ഷണിച്ചു.
പിഎസ്സി,എസ്എസ്സി, ആര്‍ആര്‍ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കാണ്പരിശീലനം. ഉദ്യോഗാര്‍ഥികള്‍ 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പല്‍, സി.സി.എം.വൈ പത്തനംതിട്ട, ഗവ :ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ട് തൈക്കാവ് പത്തനംതിട്ട എന്ന വിലാസത്തിലോ ജൂണ്‍ 20 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 8281165072 , 9961602993, 04682329521.

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗ ചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുളള ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ ജൂണ്‍ എട്ടിന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗ ചികിത്സാ സേവനം. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ എട്ടിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2322762.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടിജിടി ഹിന്ദി ആന്റ് സോഷ്യല്‍ സയന്‍സ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ജൂണ്‍ 12 ന് വിദ്യാലയത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ ഒന്‍പതിനും 10 നും ഇടയില്‍ രജിസ്ട്രേഷന്‍ നടത്തണം. വെബ്‌സൈറ്റ് : www.chenneerkara.kvs.ac.in.
ഫോണ്‍ : 0468 2256000.

ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ തെരഞ്ഞെടുപ്പ്
കേരള സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെയും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രണ്ട് സംസ്ഥാന തല പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍മാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു. പദ്ധതി കാലയളവ് മാര്‍ച്ച് 2024 ന് അവസാനിക്കും. ജില്ലാ കോ-ഓഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, സംസ്ഥാന പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. ഈ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.താല്‍പര്യം ഉള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍), യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം 2023 ജൂണ്‍ 13 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ തലത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. നിശ്ചിത സമയപരിധി കഴിഞ്ഞ് എത്തുന്ന ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിന് പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.സംസ്ഥാന പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍മാര്‍ (രണ്ട് തസ്തികകള്‍, പ്രതിമാസ ഓണറേറിയം. 12,000 രൂപ)ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ (28 എണ്ണം ഓണറേറിയം.6000) .

പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ ഉള്ളവരായിരിക്കണം.കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യയോഗ്യത.പ്രായപരിധി 18-40 വയസ് വരെ. ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റികളിലേക്ക് നിയമിക്കുന്നതിനായി അതത് തദ്ദേശസ്വയം ഭരണസ്ഥാപന പരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒരു തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ സമീപ തദ്ദേശസ്വയം ഭരണസ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മുമ്പ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും. താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ജാതി ,വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റ് , പാസ്പോര്‍ട്ട്സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 20 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0468 2322712.

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം
കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ അപകടകരമായി സ്ഥിതി ചെയ്യുന്നതും മറ്റുള്ളവരുടെ കെട്ടിടത്തിന് അപകട ഭീഷണിയായിട്ടുളളതുമായ വൃക്ഷങ്ങളും വൃക്ഷങ്ങൾ സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ ഉടമസ്ഥർ സ്വന്തം ചെലവിൽ സുരക്ഷിതമായി അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ് എന്ന് വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുളള 28.05.2018 തീയതിയിലെ ഡി.എം.1/217/2018.ഡി.എം.ഡി നമ്പർ സർക്കുലർ പ്രകാരം സ്വകാര്യ ഭൂമിലുളള മരങ്ങൾ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാനുള്ള ബാധ്യത അതാത് സ്വകാര്യവ്യക്തികൾക്കായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂര്‍ വാഹനാപകടം : മകന്‍ മനക്കരുത്തുള്ളവന്‍, ആത്മഹത്യ ചെയ്യില്ല ; അനുജയെ അറിയില്ലെന്നും ഹാഷിമിന്റെ...

0
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്...

നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം....

തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

0
തൃശൂർ: തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു....

പൗരത്വ നിയമ ഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം : ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

0
തിരുവനന്തപുരം: ദുഃഖവെള്ളി സന്ദേശത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സഭാധ്യക്ഷന്മാർ. പൗരത്വ നിയമ...