ചാത്തന്നൂരില്‍ ബിജെപി-സിപിഎം ‘ഡീല്‍’ : ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി സൂരജ് രവി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി വിജയത്തിന് പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സിപിഎം നേതാക്കള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജയലാല്‍ നേടിയ വോട്ടുകളേക്കാള്‍ 12,000 ഓളം വോട്ടുകളുടെ കുറവാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജേന്ദ്രന് ലഭിച്ചതെന്ന് സൂരജ് രവി ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പരവൂര്‍ മുൻസിപ്പാലിറ്റി, പൂതക്കുളം എന്നിവിടങ്ങളിലും ചിറക്കര പഞ്ചായത്തിലും ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് നടത്തിയത്. സാധാരണ ഗതിയിലുണ്ടാകുന്ന മാറ്റത്തിനപ്പുറം ക്രമാതീതമായ വോട്ട് വര്‍ദ്ധനവ് ബിജെപിക്കുണ്ടായത് സിപിഎം-ബിജെപി ഡീല്‍ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. പരാജയം അംഗീകരിക്കുന്നുവെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് (2016, 2021) യുഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായതായി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...