നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസ് ; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി , വിധി നാളെ

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും. 2021 ഓഗസ്റ്റിലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നത്. അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സൂര്യഗായത്രിയോട് പല തവണ അരുൺ വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു.

എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. ഇതിനിടയിലാണ് അരുൺ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണം നടത്താൻ ശ്രമിച്ചത് സൂര്യഗായത്രിയാണെന്നും അത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തി മരിക്കുകയാണ് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 33 തവണ ശരീരത്തിൽ കുത്താൻ സ്വയം സാധിക്കില്ലെന്നും അതിനാൽ തന്നെ അരുൺ കുറ്റക്കാരനെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

0
കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്ക്. കൊട്ടാരക്കരയിലേക്ക്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...