പാലുകാച്ചലിന് കുരുതികൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  പുതിയതായി നിർമിച്ച മൂന്ന് നില വീടിന്‍റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതികൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു. ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. കോഴിയെ കുരുതികൊടുക്കാനെത്തിയ രാജേന്ദ്രൻ എന്ന 70കാരൻ മരിച്ചത്. കുരുതിക്കായി കൊണ്ടുവന്ന പൂവന്‍ കോഴി രക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണ് ​ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു.

പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രൻ മൂന്നാം നിലയിലേക്ക് കോഴിയെ ബലിയർപ്പിക്കാനായി ഒറ്റക്ക് പോയി. എന്നാൽ സമയം കഴിഞ്ഞിട്ടും രാജേന്ദ്രൻ തിരിച്ചെത്താതിരുന്നതോടെ ലോകേഷ് അന്വേഷിച്ച് എത്തിയതോടെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിഫ്റ്റിനായി കുഴിച്ച കുഴിയിൽ വീണ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...