കോയമ്പത്തൂര്‍ സ്‌ഫോടന കേസ് : പ്രതി ഫിറോസ് ഇസ്മയില്‍ കേരളത്തില്‍ എത്തിയിരുന്നതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയില്‍ കേരളത്തില്‍ എത്തിയിരുന്നതായി പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന കേസിലെ പ്രതികളായ മുഹമ്മദ് അഹ്‌സറുദീന്‍, റാഷിദ് അലി എന്നിവരെ കാണാനാണ് കേരളത്തില്‍ എത്തിയതെന്ന് ഫിറോസ് പോലീസിനെ അറിയിച്ചിട്ടുണ്ട്. 2019 ഏപ്രിലില്‍ നടന്ന ശ്രീലങ്കയിലെ സ്‌ഫോടനത്തിലെ രണ്ട് പ്രതികള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നുണ്ട്.

റാഷിദ് അലി, മുഹമ്മദ് അഹ്‌സറുദീന്‍ എന്നീ രണ്ട് പേരും ഐഎസ് ബന്ധം ഉള്ളവരാണ്. വിയ്യൂരിലെത്തി ഇവരെ കണ്ടുവെന്നാണ് ഫിറോസ് കോയമ്പത്തൂര്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഐഎസ് ബന്ധമുണ്ടെന്നും ഇത് കേരളത്തിലേക്കും നീളുന്നുവെന്നുമാണ് ഇപ്പോള്‍ സംശയിക്കുന്നത്. അല്‍ ഉമ്മ എന്ന സംഘടനയുമായി സംഭവത്തിന് ബന്ധമുള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു. കേസിന്‍റെ ഗൗരവം പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം ഇപ്പോള്‍ എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...