ഒരു പതിറ്റാണ്ടിന് ശേഷം തെന്നിന്ത്യൻ താരം സോണിയ അഗർവാൾ വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു  

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ  ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ. തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈൻഡ്ഡ്’ ഒരു ഹൊറർ സസ്പെൻസ് ത്രില്ലറാണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി. ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ‘ഗൃഹനാഥൻ’ സിനിമയിലെ അനിത എന്ന വേഷമാണ് ഇതിനു തൊട്ടുമുൻപായി സോണിയ മലയാളത്തിൽ അവതരിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...