യാത്രക്കാരുടെ കുറവ് ; ആറു തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് നേരിടുന്നതിനെ തുടര്‍ന്ന് ഈ മാസം 15 മുതല്‍ അടുത്തമാസം ഒന്നു വരെ ആറു തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. 06316ാം നമ്പര്‍ കൊച്ചുവേളി – മൈസൂര്‍ പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 15 മുതല്‍ 31 വരെ റദ്ദാക്കി.

06315ാം നമ്പര്‍ മൈസൂര്‍ – കൊച്ചുവേളി പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 16 മുതല്‍ ജൂണ്‍ ഒന്നു വരെയും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 06343ാം നമ്പര്‍ തിരുവനന്തപുരം-മധുര പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 15 മുതല്‍ 31 വരെയും 06344ാം നമ്പര്‍ മധുര-തിരുവനന്തപുരം പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.

06349ാം നമ്പര്‍ കൊച്ചുവേളി-നിലമ്പൂര്‍ പ്രതിദിന സെപ്ഷ്യല്‍ സര്‍വ്വീസ് 15 മുതല്‍ 31 വരെയും 06350ാം നമ്പര്‍ നിലമ്പൂര്‍-കൊച്ചിവേളി പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...