വ്യത്യസ്ത കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ എന്തുസംഭവിക്കും ; പഠനം

For full experience, Download our mobile application:
Get it on Google Play

പാരിസ് : ഒരാള്‍ രണ്ട് വ്യത്യസ്ത കൊവിഡ് വാക്‌സീനുകള്‍ സ്വീകരിച്ചാലുള്ള ഫലം വ്യക്തമാക്കി പഠനം. ഫ്രാന്‍സിലാണ് അസ്‌ട്രെ സെനകയുടെയും ഫൈസറിന്റെയും വ്യത്യസ്ത ഡോസുകള്‍ നല്‍കി പരീക്ഷണം നടത്തിയത്. ആദ്യം അസ്ട്ര സെനകയുടെ ഡോസും രണ്ടാമത് ഫൈസറിന്റെ ഡോസുമാണ് കുത്തിവെച്ചത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പരീക്ഷണ റിപ്പോര്‍ട്ട് ലാന്‍സറ്റിലാണ് പ്രസിദ്ധീകരിച്ചത്.

പരീക്ഷണം നടത്തിയവരില്‍ ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചവരില്‍ കുറച്ച് ദിവസം നീണ്ടുനില്‍ക്കുന്ന തലവേദന, ക്ഷീണം തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടായി. വ്യത്യസ്ത വാക്‌സീന്‍ നല്‍കിയവരില്‍ 10 ശതമാനം പേര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടത്. എന്നാല്‍ ഒറ്റ വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവരില്‍ മൂന്ന് ശതമാനം പേര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വ്യത്യസ്ത വാക്‌സീനുകള്‍ സ്വീകരിച്ച ചിലര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമായെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഓക്‌സിഫഡ് പീഡിയാട്രിക് ആന്‍ഡ് വാക്‌സിനോളജി പ്രൊഫസര്‍ മാത്യു സ്‌നേപ് പറഞ്ഞു. എന്നാല്‍ വ്യത്യസ്ത വാക്‌സീനുകള്‍ സ്വീകരിച്ചവരില്‍ എത്രത്തോളം ഗുണമേന്മയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഈ വിഷയത്തില്‍ പഠനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വ്യത്യസ്ത കമ്പനികളുടെ വാക്‌സീന്‍ ഉപയോഗിച്ചാല്‍ പ്രതിരോധ ശേഷിയില്‍ മാറ്റം വരില്ലെങ്കില്‍ വാക്‌സീനേഷന് കൂടുതല്‍ ഗുണകരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...