ബിസിനസ് സംരംഭം പൂട്ടി സൗഭാഗ്യ വെങ്കിടേഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തന്റെ ബിസിനസ് സംരംഭമായ പൂവ് അവസാനിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയിൽ നിന്നും നേരിടേണ്ടി വന്ന വഞ്ചനയാണ് തന്റെ ക്ലോത്തിങ് ബ്രാന്റ് പൂട്ടുന്നതിന്റെ കാരണമായി സൗഭാഗ്യ പറയുന്നത്. വിങ്ങുന്ന ഹൃദയത്തോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ‘ഹൃദയവേദനയോടെ വിടവാങ്ങുന്നു. പൂവിനെക്കുറിച്ച് ചോദിക്കുന്നവർക്കായി. ഏറെ വിഷമത്തോടെ ഞാൻ ബ്രാന്റ് പൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. സ്വപ്‌നത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല. പിന്തുണ ലഭിക്കാത്തതു കൊണ്ടുമല്ല.

വഞ്ചനയിൽ അവസാനിച്ചൊരു പങ്കാളിതമാണ് കാരണം. ഞാൻ ഒരാളെ വിശ്വസിച്ചു, ആ വിശ്വാസം പൂർണമായും തകർക്കപ്പെട്ടു. ഒരിക്കലും നേരിടേണ്ടി വരുമെന്ന് ഞാൻ കരുതാത്ത തീരുമാനങ്ങളുടെ ആഘാതങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഒരു ബ്രാന്റ് പടുത്തുയർത്താൻ സമയവും സ്‌നേഹവും പണവും എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളും വേണ്ടിവരും. ഒരാൾ പറഞ്ഞ വാക്ക് പാലിക്കാത്തതിനാൽ അത് അവസാനിപ്പിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ഒന്നാമത്തെ ദിവസം മുതൽ പൂവിനെ പിന്തുണച്ച എല്ലാവർ ഒരു വിശദീകരണം നൽകാൻ ഞാൻ ബാധ്യസ്ഥ ആണെന്നതിനാലാണ് ഇത് പങ്കുവെക്കുന്നതെന്നാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...