കൊവിഡ് 19 : മരണത്തിൽ ഇറ്റലിയെ കടത്തിവെട്ടി സ്പെയിൻ ; അമേരിക്കയിൽ മരണം 3000 കവിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ലോകത്ത് കൊറോണ വൈറസ് ബാധ ഭീകര മരണം വിതയ്ക്കുകയാണ്.  കൊവിഡ് ബാധിച്ചുള്ള മരണം 37,000 കടന്നു. 37,780 പേരാണ് മരിച്ചത്. ലോകത്താകെ ഇതുവരെ ഏഴരലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,64,759 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസില്‍ മരണം മൂവായിരം കടന്നു. ഇതുവരെയുള്ള മരണം 3148 പേരാണ്. ഇന്നലെ മാത്രം മരിച്ചത് 565 ആളുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത് 19,988 ആളുകള്‍ക്കാണ്. ആകെ രോഗബാധിതരുടെ എണ്ണം 1,63,479 പേരായിട്ടുണ്ട്.

ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 812 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ആകെ മരണം 11,519 ആയി ഉയര്‍ന്നു.

സ്‌പെയിനിലും ഫ്രാന്‍സിലും ബ്രിട്ടനിലും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. 913 പേരാണ് മരിച്ചത്. ഇതോടെ സ്‌പെയിനില്‍ കൊറോണ മരണം 7716 ആയി. ഫ്രാന്‍സില്‍ 3024, ഇറാന്‍ 2757, ബ്രിട്ടന്‍ 1408 എന്നിങ്ങനെയാണ് മരണസംഖ്യ. യൂറോപ്യന്‍ യൂണിയനു പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊവിഡ് പടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...