ഝാർഖണ്ഡ് : വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം. അജ്ഞാതരാണ് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്നും. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനൊപ്പം ദുംക വഴി ഭഗൽപൂരിലേക്കുള്ള ബൈക്ക് യാത്രിക്കിടെയായിരുന്നു സംഭവം. അർദ്ധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെൻ്റ് കെട്ടി ഉറങ്ങുകയായിരുന്നു യുവതി. ഇതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി യുവാക്കൾ ഇവരുടെ ടെൻ്റിലേക്ക് ഇരച്ചുകയറി അവളെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് പുറമേ, അക്രമികൾ അവരെ ശാരീരികമായും ഉപദ്രവിച്ചു. യുവതിയെ വൈദ്യചികിത്സയ്‌ക്കായി സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. എസ്.പി പീതാംബർ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.