എസ് പി സി ത്രിദിന ക്യാമ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് ( എസ് പി സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മൂന്നുദിവസത്തെ ക്യാമ്പ് തൊട്ടക്കോണം ജി എച്ച് എസ് എസ്സിൽ തുടങ്ങി. ജൂലൈ രണ്ടിന് സമാപിക്കും. ഇന്നുരാവിലെ 10 മണിക്ക് ജില്ലാ പോലീസ് മേധാവിയും എസ് പി സി ജില്ലാതല ഉപദേശക സമിതി ചെയർമാനുമായ സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. ‘നവജീവൻ 2022’ എന്ന പേരിലുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മായ എൻ സ്വാഗതം പറഞ്ഞു.

പി ടി എ പ്രസിഡന്റ്‌ പി ബാബു അധ്യക്ഷനായിരുന്നു. അഡീഷണൽ എസ് പി ബിജി ജോർജ്ജ് ടി മുഖ്യപ്രഭാഷണം നടത്തിയപ്പോൾ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ആർ പ്രദീപ്‌ കുമാർ ലഹരിവിരുദ്ധ സന്ദേശവും നൽകി. അടൂർ ഡി വൈ എസ് പി ആർ ബിനു, പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, കൗൺസിലർ കെ ആർ വിജയകുമാർ, എസ് പി സി അഡിഷണൽ നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ, ശ്രീകുമാർ, ടി എം പ്രമോദ് കുമാർ, ഹെഡ് മാസ്റ്റർ പി ഉദയൻ സാബുജി വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രാജിവ് ബി കൃതജ്ഞത പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...