പറയാനുള്ളതെല്ലാം പറയാം – സ്പീക്ക് ആപ്പിലൂടെ ; ശബ്ദാധിഷ്ഠിത സോഷ്യല്‍മീഡിയ ആപ്പുമായി മലയാളി യുവാക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ സ്പീക്ക് ആപ്പുമായി മലയാളി യുവാക്കള്‍. കോട്ടയം സ്വദേശി അലന്‍ എബ്രഹാം, മാവേലിക്കര സ്വദേശി ആര്‍ വരുണ്‍, ഗുജറാത്ത് സ്വദേശി എന്നിവര്‍ ചേര്‍ന്നാണ് വോയിസ് അധിഷ്ടിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്പീക്ക് ആപ്പിന് രൂപം നല്‍കിയത്.  പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം വളരെ ഇഷ്ടമുള്ള ഭാഷയില്‍ വോയിസ് നോട്ടായി പോസ്റ്റ് ചെയ്യാമെന്നതാണ്  ആപ്പിന്റെ പ്രത്യേകത.

കൂടാതെ മറ്റു സമൂഹമാധ്യമങ്ങളിലേത് പോലെ ഫോട്ടോ, വിഡിയോ എന്നിവയും ഇവിടെ പങ്കുവെക്കാം. ഗുജറാത്തിലെ അഹമ്മദാബാദില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പിന് 1.5 കോടിയുടെ സീഡ് ഫണ്ടിങ്ങും ലഭിച്ചിരുന്നു. ഇപ്പോള്‍ കമ്പനിക്ക് 25 കോടി രൂപയുടെ മൂല്യമുണ്ട്. അലന്‍ സ്ഥാപക സി.ഇ.ഒയും വരുണ്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും (സി.എം.ഒ) ജന്‍കര്‍ ചീഫ് ടെക്നോളജി ഓഫീസറുമാണ് (സി.ടി.ഒ).

ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ 35000 ത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വീട്ടമ്മമാര്‍ മുതല്‍ ഫുഡ് ബ്‌ളോഗര്‍മാര്‍വരെ ഇപ്പോള്‍ സ്പീക്ക് ആപ്പിന്റെ ഉപയോക്താക്കളാണ്. പ്രതിമാസം ഒരുലക്ഷം ഡൗണ്‍ലോഡ് നേടുകയും അതിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ച്, കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് സി.എം.ഒ ആര്‍. വരുണ്‍ പറഞ്ഞു.

ആഗോളതലത്തില്‍ ശ്രദ്ധനേടുന്ന ഇന്ത്യന്‍ ആപ്പെന്ന പെരുമ സ്വന്തമാക്കുകയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ മലയാളികളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഭാവിയില്‍ മറ്റു ഭാഷകളിലും സേവനം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്‌ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റ്-www.speakapp.app.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....