വാര്‍ത്തകള്‍ക്കു പിന്നാലെ മാലിന്യ പ്രശ്നത്തില്‍ നടപടിയുമായി പഴവങ്ങാടി പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: വാര്‍ത്തകള്‍ക്കു പിന്നാലെ മാലിന്യ പ്രശ്നത്തില്‍ നടപടിയുമായി പഴവങ്ങാടി പഞ്ചായത്ത്. ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലെ മിനര്‍വ്വ ജംങ്ഷനു സമീപത്തെ മിനി എം.സി.എഫിനു വെളിയില്‍ തള്ളിയ മാലിന്യം പൂര്‍ണ്ണമായും നീക്കി. ഇന്നു പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ എത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് മാലിന്യം നീക്കിയത്.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപിച്ച എം.സി.എഫിനു വെളിയില്‍ മാലിന്യം തള്ളിയതാണ് നാട്ടുകാര്‍ക്ക് പൊല്ലാപ്പായത്. ആദ്യം തുറന്നിട്ടിരുന്ന എം.സി.എഫില്‍ തരം തിരിക്കാത്ത മാലിന്യങ്ങള്‍ നാട്ടുകാര്‍ ഇടാന്‍ തുടങ്ങിയതോടെ ഹരിതസേനാംഗങ്ങള്‍ എത്തി പൂട്ടിയിരുന്നു.

ഇതോടെ മാലിന്യം ആളുകള്‍ വെളിയില്‍ തള്ളാന്‍ തുടങ്ങി. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തിയിരുന്നു. കൂടാതെ കൊതുകും ഈച്ചയും പെരുകിയതോടെ ഇത് വാര്‍ത്തയായി. പിന്നാലെ അധികൃതരെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....