തിരുവല്ല: ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളിലൂടെയും സാമൂഹിക ഉന്നമനത്തിലും പ്രകൃതി സംരക്ഷണത്തിനും ഡോക്ടർമാർ ചുക്കാൻ പിടിക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളശാഖയുടെ 66-ാം സംസ്ഥാന സമ്മേളനം തിരുവല്ലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വൈദ്യശാസ്ത്ര രംഗത്തെ പുരോഗതി വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നും വിദേശികൾ കേരളത്തിൽ ചികിത്സ തേടിയെത്തുന്നതിന് മെഡിക്കൽ ടൂറിസം വികസിപ്പിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഐ.എം.എ പ്രസിഡന്റായി ഡോ. ജോസഫ്ബെനവൻ ചുമതലയേറ്റു. മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സുവനീർ പ്രകാശനം ചെയ്തു. മുൻ പ്രസിഡന്റ് ഡോ. സുൽഫിനൂഹ്, സംഘാടക സമിതി പ്രസിഡന്റ് ഡോ. സി.ആർ.രാധാകൃഷ്ണൻ, സെക്രട്ടറി ഡോ. സിറിൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























