രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ബ്ലോക്ക് എന്ന കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്കെന്നും അദ്ദേഹം വിശദമാക്കി. സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചകളിലും രാഹുലിന് അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ 19 വരെയാണ് ആദ്യ സെഷന്‍. രണ്ടാം സെഷന്‍ 29, 30 വരെ. മൂന്നാം സെഷന്‍ ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെയാണ്. ആദ്യ ദിവസം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും. ബാക്കി 11 ദിവസങ്ങളില്‍ 9 ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗിക കാര്യങ്ങള്‍ക്കുമായി പരിഗണിക്കും.

നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക സമ്മേളനം നാല് ബില്ലുകള്‍ ആണ് പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
മറ്റേതെങ്കിലും ബില്‍ എടുക്കുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് അതിക്രമങ്ങളെ ആരും ന്യായീകരിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഒരു അക്രമം ഉണ്ടായാല്‍ പോലീസ് അവിടെ ആക്ട് ചെയ്യും. പോലീസ് ആണ് അക്രമം നടത്തുന്നതെങ്കില്‍ അവിടെയും ആക്ട് ചെയ്യും. പോലീസ് മര്‍ദ്ദനമേറ്റ ചികിത്സ താനും ഇപ്പോഴും നടത്തുന്നുണ്ട്. ആരും പോലീസ് അക്രമത്തെ അംഗീകരിക്കില്ല – അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...