കോന്നി കരിയാട്ടം സ്പീക്കർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: ജനങ്ങൾക്ക് ഉൽസവം സമ്മാനിക്കുമ്പോൾ തന്നെ ജനങ്ങളുടെ വികസന ആവശ്യങ്ങളിൽ ഒരു കോംപർമൈസിനും തയ്യാറാകാത്ത ജനപ്രതിനിധിയാണ് അഡ്വ. കെ.യു.ജനീഷ് കുമാറെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ പറഞ്ഞു. കോന്നി കരിയാട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയിൽ ജനങ്ങൾക്കു വേണ്ടി ഉച്ചത്തിൽ സംസാരിക്കുന്ന ജനപ്രതിനിധിയാണ് ജനീഷ്.കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിനെ ആരോഗ്യമുള്ള സ്ഥാപനമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിയോജക മണ്ഡലത്തിലെ റോഡുകൾ, സ്കൂളുകൾ എല്ലാം നോക്കിയാൽ അതിലുണ്ടായ വികസനം കാണാം. ഇത് സോഷ്യൽ മീഡിയ കാലമാണെന്നും റീൽസാണ് ഈ കാലഘട്ടത്തിൻ്റെ പ്രത്യേകതയെന്നും സ്പീക്കർ പറഞ്ഞു. കരിയാട്ടം പോലുള്ള കൂടിചേരലുകൾ കാലഘട്ടത്തിന് ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു.

യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം അഡ്വ. ഹരിദാസ് ഇടത്തിട്ട, എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി അനിൽകുമാർ, അബ്ദുൾ റസാഖ് മൗലവി, രാജു ഏബ്രഹാം എക്സ്.എം.ൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.മണിയമ്മ
കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി, അഡ്വ.സുരേഷ് സോമ, സംഘാടക സമിതി ഭാരവാഹികളായ പി.ജെ.അജയകുമാർ, ശ്യാംലാൽ, കേരളാ സർവ്വകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ. ആർ.ബി രാജീവ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കാർട്ടൂണിസ്റ്റ് ജിതേഷ്ജി സ്പീഡ് കാർട്ടൂൺ വരച്ച് കാണികൾക്ക് വിസ്മയം തീർത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് നഴ്സ്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിച്ച് ആന്‍റോ ആന്‍റണി എം.പി

0
പത്തനംതിട്ട : രാജ്യത്ത് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം...

വിജയിയുമായുള്ള വിവാഹമോചന ഹർജി ; കേസ് പിൻവലിച്ച് ഭാര്യ സംഗീത

0
ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജിയിൽ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച : പണത്തിനായി ചോദ്യം വിറ്റത് എൻടിഎയിലെ വിഷയ വിദഗ്ദ്ധരെന്ന് സിബിഐ

0
ന്യൂഡൽഹി : നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ...

ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് മന്ത്രി കെ.എ...

0
തിരുവനന്തപുരം: ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ...