വിജയിയുമായുള്ള വിവാഹമോചന ഹർജി ; കേസ് പിൻവലിച്ച് ഭാര്യ സംഗീത

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജിയിൽ കേസ് പിൻവലിച്ച് ഭാര്യ സംഗീത. ചെങ്കൽപേട്ട് കുടുംബകോടതിയിലെ കേസാണ് പിൻവലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വൻ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹർജി ചെംഗൽപട്ട് കുടുംബ കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇരുപക്ഷവും കോടതിയിൽ ഹാജരാകാതിരുന്നതോടെ വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു.

2025 ഡിസംബർ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗൽപട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.ഏപ്രിൽ 20ന് നടന്ന വാദം കേൾക്കലിൽ പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാപരമായ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീർണതകളും നിലനിൽക്കുന്നതിനാലും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ഇരുവിഭാഗവും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിജയിക്കും സംഗീതയ്ക്കും എന്ന് നേരിട്ട് ഹാജരാകാൻ സാധിക്കുമെന്ന് ജഡ്ജി അഭിഭാഷകരോട് ആരായുകയും ജൂൺ മാസത്തിൽ സാധ്യമാകുമെന്ന് അവർ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് അടുത്ത വാദം കേൾക്കൽ ജൂൺ 15ലേക്ക് മാറ്റി വെച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിട്ട: അറബിക് മുൻഷീസ് അസോസിയേഷൻ തിരു: ജില്ലാ വാർഷിക സമ്മേളനം സമാപിച്ചു

0
തിരുവനന്തപുരം : റിട്ടയേർഡ് അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ.ആർ) തിരുവനന്തപുരം ജില്ലാ...

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...