തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയെയും തുടര്‍ന്ന് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രവേശിപ്പിച്ചിരുന്ന നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രി വിട്ടു. മൂന്നാഴ്ച പരിപൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ഉള്ള അദ്ദേഹത്തിന് ഒരാഴ്ച കാലത്തേക്ക് സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ലന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രി വിട്ടു
RECENT NEWS
Advertisment