സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താന്‍ അവകാശമില്ലെന്നു സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌ കൃഷി സംസ്ഥാന വിഷയമാണെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താന്‍ അവകാശമില്ലെന്നും സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ പ്രമേയം പാസ്സാക്കിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്പീക്കര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്.

പ്രതിഷേധം വകവയ്ക്കാതെയും പ്രതിഷേധിച്ചവരെ സസ്‌പെന്‍ഡ് ചെയ്തും ബില്ല് പാസ്സാക്കിയത് ജനാധിപത്യപരമല്ലെന്നും സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് തങ്ങളെ അടിയറവ് വയ്ക്കാതെ കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ മാനിക്കണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

”നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ച്‌ നിയമമാക്കി, നമുക്കായി തന്നെ സമര്‍പ്പിച്ച ഒന്നാണ് ഭരണഘടന. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന ലിസ്റ്റില്‍ പെട്ട ഒന്നാണ് കൃഷിയെന്നിരിക്കെ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കൃഷി സംബന്ധമായ നിയമ നിര്‍മ്മാണം അംഗീകരിക്കാനാകില്ല. പ്രതിഷേധം വക വയ്ക്കാതെ, പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തും ബില്ല് പാസാക്കിയത് ജനാധിപത്യപരമല്ല. അതിനെല്ലാമുപരി കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് തങ്ങളെ അടിയറവ് വയ്ക്കാന്‍ തയ്യാറല്ലാത്ത അനേകായിരം കര്‍ഷകരുടെ പ്രതിഷേധത്തെ മാനിക്കേണ്ടതുണ്ട്”- സ്പീക്കര്‍ എഴുതുന്നു.

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേ കേരള നിയമസഭ പ്രത്യേക യോഗം ചേര്‍ന്നാണ് പ്രമേയം പാസ്സാക്കിയത്. സഭയിലെ ഏക ബിജെപി പ്രതിനിധിയായ ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടുചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...