തിരുവനന്തപുരം : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയാതെ കേന്ദ്ര ഏജൻസികൾ. സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥർ ക്യാറൻ്റീനിൽ പോകേണ്ട സാഹചര്യമാണുള്ളത്.
സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിൽ ഇക്കാര്യത്തിൽ താമസം നേരിടും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സ്പീക്കറെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ ഇ ഡി ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കുകയുള്ളൂ.