കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തില്‍ സൗകര്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു. കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ വേണ്ടിയാണ്.

കാഴ്ച വൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ഉണ്ടായിരിക്കും. അതില്‍ സ്ഥാനാര്‍ഥികളുടെ പേരും ബ്രെയിലി ലിപിയില്‍ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കമ്പാര്‍ട്ട്മെന്‍റില്‍ പോകാം.

വോട്ടിംഗ് കമ്പാര്‍ട്ട്മെന്‍റിനുള്ളില്‍ ഇ.വി.എം മെഷീനില്‍ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയില്‍ സീരിയല്‍ നമ്പർ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പിന് ആവശ്യമായ ബ്രെയിലി ഡമ്മി ബാലറ്റുകള്‍ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍റ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണറുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ഇവ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുനല്‍കും.

ബ്രെയിലി ഡമ്മി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിലയിരുത്തി. അദ്ദേഹത്തിനൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണര്‍ എസ്.എച്ച്‌ പഞ്ചാപകേശന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍റിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...