രാജ്യത്ത് 56,211 പേർക്ക് കൂടി കോവിഡ് ; 271 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 56,211 പേർക്ക് കൂടി കോവിഡ് സ് ഥിരീകരിച്ചു. 271 പേർ മരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1,20,95,855 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ് ഥിരീകരിച്ചത് . 1,13,93,021പേർ രോഗമുക്തി നേടുകയും ചെയ്തു. 5,40,720 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 1,62,114 ആയി ഉയരുകയും ചെയ് തു.

6,11,13,354 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിലും നിയന്ത്രണം ശക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. ഏപ്രിൽ ഒന്നുമുതൽ നിയന്ത്രണം കടുപ്പിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. മഹാരാഷ്ട്രയിൽ 32.21 ശതമാനമാണ് കോവിഡ് കേസുകളുടെ വർധന. തിങ്കളാഴ്ച മാത്രം 31,643 കേസുകളും 102 മരണങ്ങളുമാണ് സ് ഥിരീകരിച്ചത്. 3.36 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിലുളളത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...