അസാധാരണ സാഹചര്യം, പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പതിന‌ഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിലവിലെ ലിസ്റ്റിൽ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ, സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമ ഭേദഗതികൾ നിയമസഭയിലെത്താൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.

ഇതിനെതിരെ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തനാണ് പ്രതിപക്ഷ നീക്കം. ലോകായുക്ത നിയമഭേദഗതിയിൽ ഇടതുമുന്നണിയിലും ഭിന്നതയുണ്ട്. സിപിഐയുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നത്.

സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം. ഇന്ന് മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്നലെ കണ്ണൂര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റ് ഉയര്‍ത്തിയത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നും ഗവർണർ വിവാദങ്ങൾക്ക് ഊർജ്ജം പകരുകയാണെന്നും സർവകലാശാലാ നിയമങ്ങൾ പൂർണമായി ഗവർണർ മനസ്സിലാക്കിയില്ലെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. ഇതിന്‍റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമെന്നും സിൻഡിക്കേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...