വ്യാജ ലഹരി കേസിൽ മുഖ്യ ആസൂത്രകയായ ലിവിയയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍:ചാലക്കുടി വ്യാജ ലഹരി കേസിൽ മുഖ്യ ആസൂത്രകയായ ലിവിയയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചെയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിൽ ലിവിയയുടെ മൊഴി നിർണായകമാണ്. വ്യാജ ലഹരിക്കേസിൽ അറസ്റ്റിലായ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയെ കള്ളക്കേസിൽ കുടുക്കാൻ ലിവിയയാണ് പദ്ധതി ഇട്ടത് എന്നാണ് പോലീസ് പറയുന്നത്. സുഹൃത്ത് നാരായൺ ദാസുമായി ഗൂഢാലോചന നടത്തിയതിന്റെ അനന്തരഫലമായാണ് ഷീല സണ്ണിയുടെ വീട്ടിൽ ലഹരി സ്റ്റാമ്പ് എത്തിയതും അവർ അറസ്റ്റിലായതും.

ദുബായിലേക്ക് നാടുവിട്ട ലിവിയയെ കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പാസ്പോർട്ട് റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ രഹസ്യമായി നാട്ടിലെത്തിയതായിരുന്നു ലിവിയ. കേസുമായി ഷീല സണ്ണിയുടെ മകനോ മരുമകൾക്കോ ബന്ധമുണ്ടോ, മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ, ആരിൽ നിന്നാണ് ലഹരി സ്റ്റാമ്പ് വാങ്ങിയത്, ഇതിന് ആര് പണം മുടക്കി തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണസംഘത്തിന് അറിയേണ്ടതുണ്ട്. ലിവിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന്റെ അടുത്തഘട്ടം തുടങ്ങുക. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ജയിലിൽ കിടന്നത്. ലിവിയക്കും നാരായൺ ദാസിനും മാത്രമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ ആവില്ലെന്നാണ് പോലീസ് അനുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....