സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മിഥുനമാസം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

സന്നിധാനത്ത് ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമേ എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും. മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂട്ടാർ പുഴയിൽ പതഞ്ഞുപൊങ്ങി അജ്ഞാത രാസമാലിന്യം

0
ഇടുക്കി: ഇടുക്കിയിലെ കൂട്ടാർ പുഴയിൽ അസാധാരണമായ രീതിയിൽ വെളുത്ത പതയും...

ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

0
പാലക്കാട്: പാലക്കാട് തൃക്കടിയേരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ്...

20-കാരിയുടെ മരണത്തിൽ ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ്

0
കണ്ണൂർ: വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസ്സുകാരി ഫാത്തിമത്തുൽ റിസ ഭർതൃവീട്ടിൽ ജീവനൊടുക്കിയ...

പാണക്കാട് മണ്ണിടിച്ചിൽ ; അനധികൃത പാറപൊട്ടിക്കലുണ്ടായെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ നടന്ന പ്രദേശം സന്ദർശിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...