പൂവാർ ലഹരി പാർട്ടി ; പ്രത്യേക അന്വേഷണ സംഘം ഇന്ന് കേസന്വേഷണം ഏറ്റെടുക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ് എക്‌സൈസ്. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഇതര സംസ്ഥാന ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ലഹരി പാർട്ടിക്ക് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. റിമാൻഡ് ചെയ്ത മൂന്നു പ്രതികളെയും പ്രത്യേക സംഘം കസ്റ്റഡിയിൽ വാങ്ങും. ജാമ്യത്തിൽ വിട്ടയച്ചവരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഫോൺവിളി രേഖകൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം പൂവാർ കാരിക്കാത്ത് റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന നടന്നതായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പാണെന്നും സംഘം കണ്ടെത്തി. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...