തിരുവനന്തപുരം : കൊറോണ ഭീതി രൂക്ഷമായിരിക്കുന്ന കാസര്‍ഗോഡ് ജില്ലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആരോഗ്യമന്ത്രി കെ. കെ ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കാസര്‍ഗോഡ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്. താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും.