ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേകയോഗം ; തുണിത്തരങ്ങളുടെ നിരക്ക് വര്‍ധന പിന്‍വലിക്കുമോ?

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന തുണിത്തരങ്ങളുടെ ജിഎസ്ടി വർധന പിൻവലിച്ചേക്കും. വ്യാപാരികളുടെ സമ്മർദത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ജനുവരി മുതൽ നിരക്ക് പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള ചെരുപ്പുകൾക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 18ശതമാനവുമാണ് നികുതി. ടെക്സ്റ്റൈൽ മേഖലയിലെ ജിഎസ്ടി വർധന ചർച്ചചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുള്ളത്. ഡൽഹി, ഗുജറാത്ത് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...