തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കുവാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. യാതൊരു പ്രതിഫലവും പറ്റാതെ കോടിക്കണക്കിന് രൂപ ജിഎസ്ടി ആയി ഖജനാവിലേക്ക് പിരിച്ചടയ്ക്കുന്ന വ്യാപാരി സമൂഹത്തിന്റെ സേവനം സർക്കാർ തത്വത്തിൽ അംഗീകരിച്ചിരിക്കുന്നു എന്നതാണ് പുതിയ തീരുമാനം തെളിയിക്കുന്നത്. ഒരു ചെറുകിട വ്യാപാരം നടത്തുന്നതിനായി ഏറ്റവും കുറഞ്ഞത് ഒരു ഡസൻ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്.
വ്യവസായങ്ങൾക്ക് ഇപ്പോഴുള്ള ഏക ജാലക സംവിധാനം പോലെ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു വ്യാപാര നയം പ്രഖ്യാപിച്ചുകൊണ്ട് വ്യാപാര മന്ത്രാലയം രൂപീകരിക്കുക എന്നത് സംഘടന വിവിധ വേദികളിൽ മുന്നോട്ട് വച്ച ആശയമായിരുന്നു. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ Ease of Doing Business യാഥാർധ്യമാക്കുവാൻ ഒരു പരിധിവരെ ഈ തീരുമാനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര സംരക്ഷണ യാത്രയിലൂടെ നാം മുന്നോട്ട് വയ്ക്കുന്ന വിവിധ ആവശ്യങ്ങളിൽ ആദ്യത്തേതിന് തന്നെ പരിഹാരം കാണുവാൻ തയ്യാറായ മുഖ്യമന്ത്രിയും മന്ത്രിസഭയും അഭിനന്ദനം അർഹിക്കുന്നതായി രാജു അപ്സര പ്രസ്ഥാവനയിൽ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























