Wednesday, May 14, 2025 10:12 pm

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം : മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് BS – VI നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതത് കാലങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള പരമാവധി മലിനീകരണ തോതിനുള്ളിലാണ് വാഹനങ്ങളുടെ പുക എന്ന് ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളിലുള്ള പരിശോധന കർശനമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് 3.7 ദശലക്ഷം മനുഷ്യർ മരണപ്പെടുന്നതിൽ വലിയൊരു പങ്ക് നമ്മുടെ രാജ്യത്താണ്. പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ, നാഡീവ്യവസ്ഥ തകരാറലാകുക, ഹൃദ്രോഗം, മാനസിക രോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രധാന കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗർഭസ്ഥ ശിശുക്കളും കുട്ടികളും മുതൽ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നത്തിന് പ്രധാന കാരണമായ അന്തരീക്ഷ മലിനീകരണം പരമാവധി തടയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് കേന്ദ്രത്തിലാണ് സംസ്ഥാനത്തെ മുഴുവൻ വാഹന പുക പരിശോധകർക്കും ബാച്ചുകളായി പരിശീലനം സംഘടിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മത്സ്യകര്‍ഷക അവാര്‍ഡ് മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന...

മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
കണ്ണൂര്‍: മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിസിസി...