വര്‍ധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. 20 പോലീസ് ജില്ലകളിലും ഡിവൈഎസ്പി നര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അതില്‍ 16 പോലീസ് ജില്ലകളില്‍ നിലവിലുള്ള നര്‍ക്കോട്ടിക് ഡിവൈഎസ്പിമാരെയാണ് ഈ തസ്തികയില്‍ പുനര്‍നിയമിച്ചിരിക്കുന്നത്. നര്‍ക്കോട്ടിക് സെല്‍ ഇല്ലാത്ത കൊല്ലം സിറ്റി, കൊല്ലം റൂറല്‍, തൃശ്ശൂര്‍ സിറ്റി, തൃശ്ശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ നര്‍ക്കോട്ടിക് സെല്ലും അനുവദിച്ചു. ഇതിന്റെ ഭാഗമായി സേനയില്‍ 304 തസ്തികകള്‍ പുതുതായി വരും. അതില്‍ ഡിവൈഎസ്പിമാര്‍ക്കൊപ്പം 40 എസ്ഐമാര്‍, 40 എഎസ്ഐമാര്‍, 120 എസ്സിപിഒമാര്‍, 100 സിപിഒമാര്‍ എന്നിവരുണ്ടാകും.200-ഓളം തസ്തികകള്‍ സ്ഥാനക്കയറ്റത്തിലൂടെയാകും നികത്തുക.

ബാക്കി പുതിയ നിയമനങ്ങളും. ഇതോടെ പോക്സോ പരാതികളില്‍ അന്വേഷണം കാര്യക്ഷമമാകും. ഈ വര്‍ഷം ഏപ്രില്‍ വരെ കേരളത്തില്‍ 1551 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകളുടെ എണ്ണം കൂടുമ്പോഴും ശിക്ഷാ നിരക്ക് കുറവാണെന്ന ആക്ഷേപവുമുണ്ട്.ഈ സാഹചര്യത്തിലാണ് പോക്‌സോ കേസുകള്‍ പ്രത്യേക വിഭാഗം അന്വേഷിക്കുന്നത്. ഓരോ ജില്ലയിലും ഒരു ഡിവൈഎസ്പി, സിഐ, എസ്‌ഐമാര്‍, എഎസ്‌ഐമാര്‍, സിപിഒമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തിനാകും പോക്‌സോ കേസുകളുടെ തുടരന്വേഷണം.ലഹരിക്കേസുകളില്‍ കുതിച്ചുചാട്ടമുണ്ടായതോടെ നര്‍ക്കോട്ടിക് പോലീസ് സ്റ്റേഷനുകള്‍ക്കായി സേനയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു.

ഈ വര്‍ഷം ആദ്യ മൂന്നുമാസം സംസ്ഥാനത്ത് 13,000-ലധികം ലഹരിക്കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നര്‍ക്കോട്ടിക് സെല്‍ ഇല്ലാത്ത ഇടങ്ങളിലും ഡിവൈഎസ്പിയുടെയും മറ്റ് ഉദ്യോഗസ്ഥ തസ്തികകള്‍ക്ക് അനുമതി നല്‍കിയതോടെ ലഹരിക്കേസുകളില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാകും. നര്‍ക്കോട്ടിക് കേസുകള്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യുന്നത് അതത് പോലീസ് സ്റ്റേഷനുകളാണ്. ആവശ്യമെങ്കില്‍ നര്‍ക്കോട്ടിക് സെല്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...