Monday, April 21, 2025 8:02 am

മണിമലയാറ്റില്‍ ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മണിമല : മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. മണിമല മൂങ്ങാ​നി​യി​ലെ ത​ട​യ​ണ​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. ചങ്ങനാശേ​രി താ​ലൂ​ക്കി​ലെ സ്പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ ക​ലാ​ല​യ​ത്തി​ല്‍ എ​ന്‍.പ്ര​കാ​ശ് (52) ആ​ണ് മ​രി​ച്ച​ത്. മൂന്നാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത് തിങ്കളാഴ്ച്ച് രാവിലെ പത്തു മണിയോടെയാണ്. രാവിലെ ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇ​യാ​ളു​ടെ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ളെ തിരി​ച്ച​റി​ഞ്ഞ​ത് ബാ​ഗി​ല്‍ നി​ന്നും കി​ട്ടി​യ ഐ​ഡി കാ​ര്‍​ഡി​ല്‍ നി​ന്നാ​ണ്. മണിമലയാറ്റില്‍ തെരച്ചില്‍ നടത്തിയത് കോട്ടയത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ദരും കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേനയും, പൂഞ്ഞാര്‍ നന്മക്കൂട്ടം പ്രവര്‍ത്തകരും ആണ്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബി​ജെ​പി നേ​താ​വ് നി​ഷി​കാ​ന്ത് ദു​ബെ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ

0
ന്യൂ​ഡ​ല്‍ഹി: ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​റി​ന് പി​ന്നാ​ലെ നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ...

വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി

0
കൊച്ചി : വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍...

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും

0
തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും....

ഐപിഎൽ ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

0
മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ...