പെയിന്റ് നിര്‍മ്മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച 8500 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലുവ : പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ കന്നാസില്‍ സൂക്ഷിച്ച 8500 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. ആലുവയിലെ എടയാര്‍ വ്യവസായ മേഖലയ്ക്കകത്തെ പെയിന്റ് നിര്‍മ്മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് സ്പിരിറ്റുകളടങ്ങിയ കന്നാസ് പിടികൂടിയത്. 243 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 8500 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ സ്പിരിറ്റ് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ സ്പിരിറ്റ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് മറ്റൊരു വാഹനത്തില്‍ സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ എക്സൈസ് പിടികൂടിയത്. തമ്മനം സ്വദേശി ബൈജു,ചിറ്റേത്തുകര സ്വദേശി സാം കുമാര്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സ്പിരിറ്റിന്റെ ഉറവിടെ കണ്ടെത്തിയത്. വ്യാജ മദ്യ നിര്‍മ്മാണത്തിനായി ശേഖരിച്ചുവെച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. രാത്രി പത്തുമണിയോടെയാണ് എക്സൈസ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സ്പെഷല്‍ സ്ക്ക്വാഡ് പരിശോധനയാരംഭിച്ചത്. പരിശോധന പുലര്‍ച്ചെവരെ നീണ്ടു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നത് സംബന്ധിച്ച്‌ എക്സൈസ് അന്വേഷിച്ച്‌ വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...