യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍ : യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെനക്കല്‍ സ്വദേശി പുളിക്കല്‍ ഷഫീക് (31) ആണ് അറസ്റ്റിലായത്. മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ്, സിഐ എം.കെ ഷാജി, കോട്ടക്കല്‍ എസ്‌ഐ എസ്.കെ പ്രിയന്‍ സിപിഒമാരായ ഷാജി, മുസ്തഫ, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്. നാലുദിവസം മുന്‍പാണ് ഇരിങ്ങാവൂര്‍ സ്വദേശിയായ ഷഫീക്കിന്റെ ഭാര്യ ഹര്‍ഷാപര്‍വീന്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ ഭാഗക്കത്തുനിന്ന് യുവതിക്ക് ശാരീരിക മാനസ്സിക പീഡനങ്ങളുണ്ടായതായി കണ്ടെത്തുകയായിരുന്നു.

2017 ലാണ് ഇവര്‍ വിവാഹിതരായത്. ഭാര്യയുടെ 125 പവന്‍ സ്വര്‍ണ്ണം കയ്യിലാക്കിയ പ്രതി അത് അനാവശ്യമായി ചെലവഴിച്ചതിനു പുറമെ മറ്റുസാമ്പത്തിക തിരിമറികള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് ഭാര്യയെ മാനസികമായി തളര്‍ത്തിയതായും ഇതിനുപുറമെ പ്രതിയില്‍ നിന്ന് ശാരീരിക പീഡനവും ഏല്‍കേണ്ടിവന്നതുമാണ് യുവതിയെ ആത്മഹത്യയിലേക്കെത്തിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....