കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലിസ് പിടിയിലായത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതി അബ്ദുല്‍ മജീദിനെ പോലിസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ഭൂമി കച്ചവടം കഴിഞ്ഞ് പാലക്കാട് നിന്നും കാറില്‍ മഞ്ചേരിയിലേക്ക് വരികയായിരുന്നു കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘം. ഇവര്‍ പയ്യനാട് താമരശ്ശേരിയില്‍ പ്രധാന റോഡില്‍ നിന്ന് മറ്റൊരു വഴിയില്‍ വാഹനം തിരിച്ചു. ഇവിടെ മദ്യപിക്കുകയായിരുന്ന മറ്റൊരു സംഘം വാഹനത്തിന്റെ ലൈറ്റ് താഴ്ത്താന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. കൗണ്‍സിലര്‍ ഇടപെട്ട് വാക്കേറ്റം ഒത്തുതീര്‍പ്പാക്കി. ഇവര്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോരുന്നതിനിടെ നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം ബൈക്കില്‍ പിന്നാലെയെത്തി. പയ്യനാട് താമരശ്ശേരിയില്‍ വെച്ച്‌ ഹെല്‍മറ്റ് ഉപയോഗിച്ച്‌ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്തു. കൗണ്‍സിലറുടെ വാഹനം നിറുത്തിയതോടെ സംഘം ആയുധം ഉപയോഗിച്ച്‌ തലക്ക് അടിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ആഴത്തില്‍ മുറിവേറ്റ നിലയില്‍ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. നഗരസഭയിലെ 16ാം വാര്‍ഡായ കിഴക്കേത്തലയിലെ മുസ്ലിം ലീഗ് കൗണ്‍സിലറാണ് ഇദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...