ഇടുക്കി : വ്യാജ മദ്യ നിര്‍മ്മാണത്തിന് ശേഖരിച്ച സ്പിരിറ്റ് എക്സൈസ് പിടികൂടി. ഇടുക്കി വെള്ളാരംകുന്ന് അനക്കുഴി സ്വദേശി ലാലിച്ചന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഡൈമുക്ക് 19 ആം ഡിവിഷനിലുള്ള പുരയിടത്തിലെ ഷെഡില്‍ നിന്ന് 90 ലിറ്റര്‍ സ്പിരിറ്റും 600 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് വ്യാജമദ്യം നിര്‍മ്മിക്കുവാനാണ് ഇത് സൂക്ഷിച്ചിരുന്നത്.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് പി.ജി.യുടെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ പേര് ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍മാരായ രാജകുമാര്‍.ബി, രവി.വി, സേവ്യര്‍ പി.ഡി, ബെന്നി ജോസഫ്, ബിജുമോന്.ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ് റ്റി.എ, ദീപു കുമാര്‍ ബി.എസ്, ശ്രീദേവി.റ്റി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.